Wednesday, January 23, 2008
അല്ലതെന്ത് പറയാന്‍.....
എന്നെ ടി .ടി. ആര്‍ എഴുന്നേല്പിച്ച് വിട്ടൊന്നുമില്ല...ഞാന്‍ നല്ല കുട്ടിയായത് കൊണ്ട് ടിക്കറ്റ് എടുത്താണ് യാത്ര ചെയ്തത് ...ട്രയിനിന്നുള്ളില്‍ അന്നു വലിയ ബഹളമൊന്നുമില്ലായിരുന്നു...ഒരു ബുധനാഴ്ച ആയിരുന്നു അന്ന് ...അതു കൊണ്ടായിരിക്കാം തിരക്കില്ലാതിരുന്നത് ...യാത്ര ചെയ്യുമ്പോള്‍ എനിക്കിഷ്ട്ടം ജനാലക്കരികില്‍ ഇരിക്കാനാണ്...എറണാകുളം എത്തിയപ്പോള്‍ എനിക്ക് സൈഡ് സീറ്റ് കിട്ടി...പിന്നെ കോഴിക്കോട് വരെ പുറത്തേക്ക് നോക്കി ഒറ്റ ഇരിപ്പൊന്നുമല്ലായിരുന്നു... ഇടക്കെപ്പോഴോ ട്രയിനിനുള്ളിലേക്ക് നോക്കി... സ്ഥിരം കാഴ്ചകള്‍ അറിയാമല്ലോ....പക്ഷേ അന്ന് ട്രയിനില്‍ പാട്ട് പാടി വന്ന രണ്ട് കൊച്ചു കുട്ടികള്‍...അവരെ കണ്ടപ്പോള്‍ ..സത്യായിട്ടും ചെരിയൊരു സങ്കടം വന്നു...പിന്നെ ഒരു കാര്യം പറയാം ...ഒറ്റക്കായിരുന്നതിനാല്‍ ഞാന്‍ ആരോടും മിണ്ടിയില്ല...അല്ല നിങ്ങള്‍ പറ ...അങ്ങനെ മിണ്ടുന്നത് ശരിയാണോ???????????? പിന്നെ ഒരു മഹാസംഭവം ഉണ്ടായി...എന്താണെന്നോ?കോഴിക്കോട് എത്തിയപ്പോള്‍ ഞാന്‍ ഇറങ്ങാന്‍ വേണ്ടി എഴുന്നേറ്റ് ഡോറിന്റെ അടുത്തേക്ക് ചെന്നു...അപ്പൊള്‍ ഉണ്ടല്ലോ ഒരു ചേട്ടന്‍ എന്റെ കൈയില്‍ പിടിച്ച് വലിയെടാ വലി....ആദ്യം ഞാനൊന്നു ഞെട്ടി....അപ്പോള്‍ ഒരു ചേച്ചി ലജ്ജയാല്‍ മങ്ങിയ മുഖവുമായി എന്റെ അടുത്തു വന്നു പറഞ്ഞു ,"ക്ഷമിക്കണം മോളെ,ഞാനാണെന്ന് വിചാരിച്ചോണ്ട ചേട്ടന്‍ മോളുടെ കൈയില്‍ പിടിച്ചത്..സോറി കേട്ടോ"...പാവം ചേച്ചി ..ഞാനൊന്നു ചിരിച്ചു കാണിച്ചു ...അല്ലതെന്ത് പറയാന്‍.....
Thursday, January 10, 2008
(ദയവായി ഫീല്‍ ചെയ്തു വായിക്കണം)
അന്ന് ഞാന്‍ .................അന്ന് ഞാന്‍ ട്രയിനില്‍ പോയപ്പൊള്‍ ....................ഒറ്റയ്ക്കായിര്രുന്നുഎന്തു രസമായിരുന്നു................. ആ യാത്ര............എന്തൊക്കെ കാഴ്ചകള്‍..........ഞാന്‍ പുറത്തെക്ക് നോക്കിയിരുന്നു.................
ട്രയിനില്‍ പൊയപ്പൊള്‍.....................
Subscribe to:
Posts (Atom)