Thursday, October 30, 2008

കള്ള് ഷാപ്പിലെ നൊസ്റ്റാള്‍ജിയ

ക്യാമറയോട് പണ്ടേ ഒരു “ ഐ ലൌ യു” ഉണ്ടായിരുന്നു.പുതുതായി തുടങ്ങിയ ഫോട്ടോജേണലിസം ക്ലാസ്സില്‍ തല്പര്യമുണ്ടെങ്കില്‍ കേറിയിരിക്കന്‍ സാറ് പറഞ്ഞപ്പോള്‍ ചാടിക്കയറിയത് വെറുതയല്ല.ആ കാരണം പറഞ്ഞ് ഒരു ക്യാമറ വങ്ങാമല്ലോ എന്നോര്‍ത്താ. ആഗ്രഹം മുറക്ക് നടന്നു.ക്ലാസ്സില്‍ ചേര്‍ന്നു.വീട്ടുകാരുടെ കഞ്ഞികുടി മുട്ടിച്ചു.പിന്നെ ഫോട്ടോ എടുക്കാനായി ആശ.വണ്ടിക്ക് പകരം കൂട്ടുകാരൊന്നിച്ച് ആലപ്പുഴയ്ക്ക് വള്ളം കയറി.ജലയാനം നീങ്ങിതുടങ്ങിയപ്പോള്‍ വന്നു കൂട്ടുകാരുടെ ഫോണ്‍ വിളി. “ആര്‍ ബ്ലോക്കില്‍ നല്ല കള്ള് കിട്ടുമെടേ”. ഫോണ്‍ കോള്‍ പ്രേരണയാണോ എന്നറിയില്ല 5D ജിമ്മി ടിക്കറ്റെടുത്തത് ആര്‍ ബ്ലോക്കിന്.പടമെടുക്കാനുള്ള ആവേശത്തില്‍ ആര്‍ ബ്ലോക്കെത്തിയതും എല്ലാവരും ക്യാമറയുമായി ഇറങ്ങി.പിന്നെ രഘുറായിയെ വെല്ലുന്ന പ്രകടനമായിരുന്നു.ഒറ്റ ഹൌസ് ബോട്ടിനെയും വെറുതെ വിട്ടില്ല.എഴ് മണിക്കത്തെ ബോട്ടില്‍ പോയതിനാല്‍ നല്ല വിശപ്പുണ്ടായിരുന്നു. “വല്ലതും തിന്നണമെങ്കില്‍ കള്ളുഷാപ്പില്‍ കയറണം” ജിമ്മി പറഞ്ഞു. ഈ കള്ള് ഷാപ്പ് എന്നൊക്കെ പറഞ്ഞാല്‍ ..... “പേടിക്കണ്ട,കഴിക്കാന്‍ വല്ലതും കിട്ടുമായിരിക്കും”.ജീവിതത്തിണ്ടെ നിലനില്‍പ്പ് തന്നെ “പ്രതീക്ഷ” യായ സ്ഥിതിക്ക് ക്യാമറ ഓഫ് ചെയ്ത് ഷാപ്പില്‍ കയറി.ഷാപ്പിനുള്ളില്‍ കയറിയതും പല കൂട്ടുകാരന്മാര്‍ക്കും ചിരി വന്നു.ഓര്‍മ്മകള്‍ അയവിറക്കുന്നതായിരിക്കും !! ഈ നെസ്റ്റാള്‍ജിയ എന്നു പറയുന്നത് എല്ലാ കാര്യത്തിലും ഉണ്ടല്ലോ?ഷാപ്പിലെ ചേട്ടനും ഒരു ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. “കഴിക്കാന്‍ എന്താ വേണ്ടത്” എന്നതിനു മറുപടിയായി “കപ്പയും കരിമീനും” പറഞ്ഞ കൂട്ടത്തില്‍ “കള്ളും” കൂടി പറയാന്‍ ആഗ്രഹമില്ലായിരുന്നു എന്നൊന്നും ഞാന്‍ പറയില്ല.പക്ഷേ ഈ മലയാളിയുടെ ഒരു സദാചാര ബോധം!!! അടുത്ത ജന്മത്തിലാകട്ടെ ആര്‍ ബ്ലോക്കില്‍ പോയി ഒരു കുപ്പി കള്ളെങ്കിലും കുടിക്കണം

ഹസ്സന്‍ സാറിനെന്താ “ജയ്ഹിന്ദി” ല്‍ കാര്യം ?

ജേണലിസം പഠനം പൂര്‍ത്തിയാകുന്നത് ഇണ്ടേണ്‍ഷിപ് കൂടി കഴിയുമ്പോഴാണ്.അനുഭവങ്ങളും അബദ്ധങ്ങളും ഒരുപാട് നല്‍കുന്ന സമയം കൂടിയാണ് അത്. ചില തലമുതിര്‍ന്ന ജേണലിസ്റ്റുകള്‍ ഇടയ്ക്ക് ചില ആക്ഷേപങ്ങള്‍ ഒക്കെ ഉന്നയിക്കും. “ പുത്തന്‍ ജേണലിസം പിള്ളേര്‍ക്ക് വിവരം ഇല്ല” എന്ന്.ഓ..ഞാന്‍ വിചാരിക്കുന്നില്ല അപ്പറയുന്നതില്‍ ശരിയുണ്ടെന്ന്.കാലം മാറികൊണ്ടിരിക്കുകയല്ലെ...വിവര ശേഷിയും വ്യത്യാസ്പ്പെട്ടുകൊണ്ടിരിക്കും.എന്നാലും ഒരു പൊതുവിവരം ....അത് വേണം...അത്യാവശ്യം തന്നെ.പൊതുവിവരസംബന്ധമായ എറ്റവും പുതിയ കഥയിതാണ്. ജേണലിസം അരച്ചുകലക്കി കുടിച്ച രണ്ട് പെണ്‍കുട്ടികള്‍ ഇണ്ടേണ്‍ഷിപ് ചെയ്യാന്‍ തിരുവനന്തപുരത്തിന് ട്രയിന്‍ കയറി.ചാനലിലാണ് ഇണ്ടേണ്‍ഷിപ്.അല്പം കൂടി വ്യക്തമായി പറഞ്ഞാല്‍ “ജയ്ഹിന്ദി” ല്‍.രാവിലെ ട്രയിന്‍ കയറിയ സുന്ദരികള്‍ സ്ഥലത്തെത്തിയപ്പോള്‍ സമയം ഉച്ചയോടടുത്തു.ജോയിന്‍ ലെറ്റര്‍ ആരെയാണോ കാണിക്കേണ്ടത് അവര്‍ ഭക്ഷണത്തിനു പോയിരുന്നു. കാത്തിരിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല.വിസിറ്റേഴ്സ് ചെയറില്‍ മുഖത്തോട് മുഖം നോക്കി ഇരിക്കുകയായി സുന്ദരികള്‍. പെട്ടെന്നാണ് വെള്ള ഷര്‍ട്ടും വെള്ള മുണ്ടും ഉടുത്ത് ഒരാള്‍ കയറിവന്നത്. മനസ്സിലായിട്ടായിരിക്കും ഒരുവള്‍ പിടഞ്ഞെണീറ്റ് “ ഗുഡ് ആഫ്റ്റര്‍നൂണ്‍ സാര്‍” എന്നു പറഞ്ഞത്.“ആരാടെ അത്” അപരള്‍ ചോദിച്ചു. “എം എം ഹസനെടേ” എന്നു നമ്മുടെ ‘വിവര’മുള്ള കുട്ടി.“അ...ആ...എം എം ഹസനല്ലേ?പെട്ടെന്ന് മനസ്സിലായില്ല” മനസ്സിലായ മട്ടില്‍ കൂട്ടുകാരി പറഞ്ഞു. കൂട്ടുകാരിയുടെ അടുത്ത ചോദ്യം കേട്ട് ഞെട്ടിയത് പക്ഷേ സാക്ഷാല്‍ എം എം ഹസ്സനായിരുന്നു.“അല്ലെടേ ,അയാള്‍ക്കെന്താ ഇവിടെ കാര്യം?” നിങ്ങള് പറയെണ്ടെ ഉടയോരെ , നമ്മുടെ ഹസ്സന്‍ സാറിനെന്താ “ജയ്ഹിന്ദി” ല്‍ കാര്യം ?

തീവണ്ടിയിലെ "ചാണക്യദര്‍ശനം”

കോട്ടയം അക്ഷരനഗരിയാണെന്ന് കേട്ടാണ് പത്രപ്രവര്‍ത്തനത്തിന്റെ ബാലപാഠം പഠിക്കാന്‍ അങ്ങോട്ട് കഴിഞ്ഞ വര്‍ഷം വണ്ടി കയറിയത്. പഠനം കഴിഞ്ഞ് പരീക്ഷയും കഴിഞ്ഞപ്പോള്‍ ഒരാശ!!! എന്താണെന്നല്ലേ?കല്യാണം കഴിക്കണമെന്നോ ...ശ്ശെ..അതല്ല.ഒരു ജോലി വേണമെന്ന്.അപേക്ഷ ഒക്കെ മുറയ്ക്കയച്ചെങ്കിലും ആ അപേക്ഷക്കൊന്നും ജോലി കിട്ടിയില്ല.പിന്നെങ്ങനെ ജോലി കിട്ടിയെന്നോ? ആ അതൊരു ‘കിട്ടലായിരുന്നു’.ഏതയാലും ജോലി കിട്ടിയ സന്തോഷം പങ്കുവെയ്ക്കാന്‍ പഠിച്ച സ്ഥാപനത്തിലേക്ക് തീവണ്ടി കയറി.ആ...ആറേഴ് മണിക്കൂര്‍ യാത്രയുണ്ടേ..ആരെയെങ്കിലും കിട്ടിയാല്‍ കത്തിവെക്കാമെന്ന് മനസില്‍ കരുതിയിരിക്കുകയായിരുന്നു.അതിനുവേണ്ടി മാത്രമാണ് ലേഡീസ് കമ്പാര്‍ട്മെന്റ് ഉണ്ടെങ്കിലും ഞങ്ങളെപ്പോലെ ചില തലതെറിച്ച പിള്ളേര്‍ ജനറല്‍ കമ്പാര്‍ട്മന്റില്‍ തന്നെ കയറുന്നത്.അവിടെ അന്താരാഷ്ട്ര ചര്‍ച്ചകളായി, ബുഷിന്റെ ഭരണത്തിന്റെ പോരായ്മകളായി, ഇതൊന്നും പോരെങ്കില്‍ ഈ ഭൂലോകമേ വലിയോരു അബദ്ധമാണെന്ന് പറയുന്നവരും ഒക്കെയായി നേരം അങ്ങ് പൊയ്ക്കൊള്ളും.അപ്പോ ...ഞാനെന്നാ പറഞ്ഞുവന്നേ...ആ ...അന്ന് ട്രയിനില്‍ കയറിയപ്പോള്‍, സുന്ദരനായ ഒരു പയ്യന്‍ അടുത്തുവന്നിരുന്നു.പേരേന്നാ?,ഊരെവിടെയാ?എന്നതാ വേലാ? എന്നൊക്കെ ചോദിക്കണംന്ന് ണ്ട്.പക്ഷേ എന്നാ ചെയ്യനാ? ലവനൊരു മൈന്‍ഡ് ഇല്ല. ഒന്നിനും പോരാ‍ഞ്ഞിട്ട് അവന്റെ രണ്ട് ചെവിക്കകത്തും അത് വച്ചേക്കുവ.ആ പാട്ടു കേള്‍ക്കാനുള്ള വള്ളിയുടെ അറ്റത്തുള്ള സാധനം.എനിക്കാണെങ്കില്‍ നല്ല കലിപ്പ് വരുന്നുണ്ട്.അപ്പോളാണ് തീവണ്ടിയില്‍ ടിക്കറ്റുണ്ടോ എന്ന് ചോദിച്ചുവരുന്ന ആളുണ്ടല്ലോ,ടി ടി ആര്‍,ആ മനുഷ്യന് വന്നത്. ഞാന്‍ ബര്‍ത്തില്‍ വെച്ച എന്റെ ബാഗ് എടുക്കാന്‍ ഒന്നെഴുന്നേറ്റു.ടിക്കറ്റെടുക്കാന്‍ വേണ്ടി സീറ്റില്‍ ഇരുന്നു.ബാഗിന്റെ ഉള്ളില്‍ നിന്ന് ടിക്കറ്റെടുത്ത് ടി ടി ആറിന് കൊടുത്തു.ഒന്നു ശരിയിട്ട ടിക്കറ്റ് ടി ടി ആര്‍ എന്റെ നേരെ നീട്ടി.ഞാന്‍ അത് വാങ്ങാന്‍ വേണ്ടി കൈനീട്ടി. ടിക്കറ്റ് വാങ്ങി കൈ പിന്‍ വലിച്ചപ്പോള്‍....അറിയാതെ അടുത്തിരുന്ന പയ്യന്റെ കയ്യേലൊന്നു തട്ടി. “സോറി” ഒരു അമേരിക്കന്‍ ചുവയുള്ള ഇംഗ്ലീഷില്‍ ഞാനങ്ങ് പറഞ്ഞു.“നോ പ്രോബ്ലം ..ട്രയിനല്ലേ”നോക്കണേ...അവനെന്നെ മറികടക്കാനുള്ള ശ്രമമാ. ആ പയ്യനല്ലേ..പോട്ടേന്ന് വെച്ചു...ഞന്‍ കുറച്ച് ജാഡയോക്കെ ഫെയ്സില്‍ ഫിറ്റ് ചെയ്ത് അങ്ങിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അതേ വരുന്നു..പേരെന്നാ? എന്താ ചെയ്യുന്നേ എന്നൊക്കെ ഒരു ചോദ്യം.ആ....മുഖത്ത് ജാഡയുണ്ടെങ്കിലും മനസില്‍ ജാഡയില്ലാതെ ഞാന്‍ മറുപടിയും മറുപടി ചോദ്യവും ഒക്കെ എയ്തു തുടങ്ങി.അങ്ങനെ പറഞ്ഞുവരുമ്പോള്‍ ഞാനൊരു ജേണലിസ്റ്റ് ആയി വരുമല്ലോ. പാവം നമ്മുടെ പയ്യന്‍..ഈ ലോകത്തെ സകലകാ‍ര്യങ്ങളും എനിക്കറിയാവുന്ന മട്ടിലായി അവന്റെ സംസാരം.സംസാരം മൂത്ത് മൂത്ത് കടലാ‍സായി, പേപ്പറായി, പത്രമായി, ബുക്കായി..അവസാനം പയ്യന്‍ കഴിഞ്ഞ ദിവസം വാങ്ങിയ ഒരു പുസ്തകത്തിലെത്തി.അതിന്റെ പേരായിരുന്നു ‘ചാണക്യ ദര്‍ശനം’! ബുക്ക് മുഴുവന്‍ തത്വശാസ്ത്രവും കാര്യങ്ങളുമൊക്കെയാണ്.എന്നാലും നമ്മ്മുടെ പയ്യന്‍ എടുത്തുതന്ന സ്ഥിതിക്ക് വായിക്കതിരിക്കുന്നത് മോശമല്ലേ? ഞാന്‍ ജേണലിസം കഴിഞ്ഞ കുട്ടി കൂടിയാകുമ്പോള്‍ തീര്‍ത്തും മോശം. ഞാന്‍ വായന തുടങ്ങി. പക്ഷേ ആ സുഹൃത്ത് പറഞ്ഞു, “നമുക്ക് വര്‍ത്തമാനം പറയാം”പക്ഷേ,എന്തോ എനിക്കപ്പോള്‍ ആ ബുക്ക് വായിക്കാനായി താല്പര്യം.ഞാനെന്റെ വായന തുടരുകയും ചെയ്തു.വീണ്ടും വീണ്ടും വര്‍ത്തമാനം പറയാന്‍ വിളിച്ചെങ്കിലും ഞാന്‍ കേട്ടില്ല.അവസാനം ഗതികെട്ട് ആ സുഹൃത്ത് എന്നോട് പറയുവാ‍...“ഈ പുസ്തകം ഞാന്‍ നിനക്ക് തരാം, അത് മടക്കൂ,പ്ലീസ്” എന്ന് ഞാന്‍ പറഞ്ഞു, “ഇയ്യോ എനിക്കിയാളുടെ ബുക്കൊന്നും വേണ്ട ഞാന്‍ വായിക്കുന്നില്ല എന്ന്” ഞാന്‍ പുസ്തകം മടക്കി നമ്മുടെ പയ്യന്റെ പക്കല്‍ കൊടുത്തു. വീണ്ടും ഞങ്ങള്‍ അന്താരാഷ്ട്ര ചര്‍ച്ചകളിലേക്ക് കടന്നു. കുറേ കഴിഞ്ഞപ്പോള്‍ എനിക്കിറങ്ങാനുള്ള സ്ഥലമെത്തി.ഞാന്‍ എന്റെ ബാഗൊക്കെ എടുത്ത് പയ്യന്റെ കയ്യേലൊന്നും തട്ടാതെ വാതില്‍ക്കലെത്തി. ആ പയ്യനതേ എന്റെ പിറകെ വരുന്നു..എന്നിട്ട് അവന്‍ ആ പുസ്തകത്തില്‍ എന്റെ പേരെഴുതി എനിക് തരാന്‍ വേണ്ടി എന്റെ നേരെ നീട്ടി..“അയ്യയ്യോ..എനിക്ക് വേണ്ടാ...താന്‍ ഇരുന്നൂറ്റമ്പത് രൂപയ്ക്ക് വങ്ങിയത് അല്ലേ...എനിക്ക് വേണ്ടാ...”“ അങ്ങനെ പറയല്ല്...പണം വരും പോകും....പക്ഷേ ഫ്രെണ്‍ഷിപ് അങ്ങനെയല്ലല്ലൊ..”“ഫ്രെണ്‍ഷിപ് അങ്ങനെയല്ല....എന്നാലും...ശ്ശെ...വേണ്ടടോ”“എനിക്ക് വേണ്ട്തൊക്കെ ഞാന്‍ വായിച്ചു...വേണ്ട്...”“പറ്റില്ല....ഇത് ഞാന്‍ തനിക്ക് ഒരു സമ്മാനമായി തരുന്നതായി കൂട്ടിയാല്‍ മതി”“അല്ല....അതൊക്കെ...അത്രേയുള്ളൂ..എന്നാലും...”“താനൊരു എന്നാലും പറയണ്ട...പ്ലീസ്...ഇത് തനിക്ക് തരാന്‍ വേണ്ടിയാണ് ഞാന്‍ ഇതില്‍ തന്റെ പേരു വരെ എഴുതിയത്”(ആത്മഗതം)‘പാവം, ശരിക്കും എനിക്ക് ഈ ബുക്ക് തരാന്‍ വിചാരിച്ചതല്ലേ.വാങ്ങിയേക്കാം’ “ശരി..തന്നെ എന്നും ഓര്‍ക്കാന്‍ ഒരു ബുക്കിരിക്കട്ടെ”“താങ്ക് സ് ഡിയര്‍...താന്‍ ബ്ലോഗ് എഴുതുമ്പോള്‍ ഈ ബുക്ക് കിട്ടിയ കാര്യം കൂടി എഴുതിയേക്കണം”“ഓക്കെ ഡിയര്‍...”അപ്പോഴേക്കും ട്രയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു....രണ്ട് കൈകള്‍ പരസ്പരം വീശി....അകലുകയാണെന്ന് മനസ്സിലാ‍ക്കിതന്നെ!!!

അമ്മോ...എന്തോരം പടക്കാ‍...

വീട്ടിലായിരുന്നപ്പോള്‍ ദീപാവലി എന്നു പറയുന്നത് രണ്ട് കമ്പിത്തിരിയും നാല് പുത്തിരിയും ഒരു മത്താപ്പൂ ഒക്കെ ആയിരുന്നു.പക്ഷേ ഇപ്രാവശ്യത്തെ ദീപാവലി കണ്ടപ്പോഴാണ്, എന്താണ് “ദീപാവലി” എന്നു മനസിലായത്. ഇപ്രാവശ്യം എന്താ ഇത്ര പ്രത്യേകത എന്നാണോ? ചെന്നൈയില്‍ ആ‍യിരുന്നു എന്റെ ദീപാവലി.എന്തോരം പടക്കം പൊട്ടിയെന്നോ? ഒരാഴ്ചയായിട്ട് ഇടിയും മിന്നലും തന്നെയായിരുന്നു.ദീപാവലിയുടെ അന്നോ?രാവും പകലും ഒരുപോലെ വെടിക്കെട്ട്...രാത്രിയായപ്പോളായിരുന്നു...കൂടുതല്‍ രസം...ആകാശത്ത് കുട വിരിയുന്നു...ചൂല്‍ ഉണ്ടാകുന്നു...പൂക്കളം തീര്‍ക്കുന്നു...അതും വ്യത്യസ്ഥ വര്‍ണ്ണങ്ങളില്‍..എന്റമ്മോ..വീട്ടിലെങ്ങാനും പോയായിരുന്നെങ്കില്‍ ഇതെല്ലാം പോയേനേ...ഏതായാലും നാട്ടില്‍ മഴ പെയ്തത് യോഗമായി.വീട്ടില്‍ പോകാതെ ഇവിടെ ഇങ്ങനെ കറങ്ങിത്തിരിയാന്‍ പറ്റിയല്ലോ?വൈകിട്ട് അഞ്ചരയായപ്പോള്‍ ടെറസിന്റെ മുകളിലെത്തി.സത്യം പറഞ്ഞാല്‍ അപ്പോളാണ് തൊട്ടടുത്ത് ഫ്ലാറ്റുകളുണ്ടെന്നും ഫ്ലാറ്റുകളില്‍ മനുഷ്യന്മാരുണ്ടെന്നും മനസ്സിലായത്.കാരണം, എല്ലാവരും കരിമരുന്ന് കലാപ്രകടനം നടത്താന്‍ പുരപ്പുറത്താണ് കയറിയത്.ഹോ.....എന്തുരസമായിരുന്നെന്നോ?അങ്ങനെ ഇരുന്നപ്പോള്‍ അതാ വരുന്നു പടക്കം പൊട്ടുന്നതിന്റെ ലൈവിനായി കേരള നാട്ടില്‍ നിന്നൊരു വിളി.ഓ..ഞാനങ്ങ് കോള്‍മയിര്‍ കൊണ്ട്പോയി.ലൈവ് അപ്പിയറന്‍സ് ഇല്ലെങ്കിലും ഒരു ടെലി-ഇന്‍ അങ്ങ് കൊടുത്തു. അതാ അവിടെ പൊട്ടുന്നു...ഇതാ ഇവിടെ പൊട്ടുന്നു...ഒച്ച കേള്‍ക്കുന്നില്ലേ..“ ഉണ്ടേ...ഉണ്ടേ...”ആ...ഇത്രേയുള്ളൂ...ഇതൊക്കെതന്നെ ഇവിടത്തെ ദീവാലി...“അതേ...വാണം വിടുന്നതിന്റെ അടുത്തെങ്ങും പോയ്നിന്നേക്കല്ല്...ചാന്ദ്രയാന്റെ പിറകെ അങ്ങ് ചെല്ലും”ഓ..പേടിക്കണ്ട...അപ്പുറത്തെ ഫ്ലാറ്റില്‍ ചെല്ലാന്‍ ഒരു നിവൃത്തിയുമില്ല....“എന്നാല്‍ ശരി...എസ് റ്റി ഡി യാ...ഇനി അടുത്ത ദീവാലിക്ക് വിളിക്കാം”.ഉം....ശരി....ശരി...അടുത്ത ദീവാലി എവിടെ ആയിരിക്കുമോ? ആവോ?

Wednesday, January 23, 2008

അല്ലതെന്ത് പറയാന്‍.....

എന്നെ ടി .ടി. ആര്‍ എഴുന്നേല്പിച്ച് വിട്ടൊന്നുമില്ല...ഞാന്‍ നല്ല കുട്ടിയായത് കൊണ്ട് ടിക്കറ്റ് എടുത്താണ് യാത്ര ചെയ്തത് ...ട്രയിനിന്നുള്ളില്‍ അന്നു വലിയ ബഹളമൊന്നുമില്ലായിരുന്നു...ഒരു ബുധനാഴ്ച ആയിരുന്നു അന്ന് ...അതു കൊണ്ടായിരിക്കാം തിരക്കില്ലാതിരുന്നത് ...യാത്ര ചെയ്യുമ്പോള്‍ എനിക്കിഷ്ട്ടം ജനാലക്കരികില്‍ ഇരിക്കാനാണ്...എറണാകുളം എത്തിയപ്പോള്‍ എനിക്ക് സൈഡ് സീറ്റ് കിട്ടി...പിന്നെ കോഴിക്കോട് വരെ പുറത്തേക്ക് നോക്കി ഒറ്റ ഇരിപ്പൊന്നുമല്ലായിരുന്നു... ഇടക്കെപ്പോഴോ ട്രയിനിനുള്ളിലേക്ക് നോക്കി... സ്ഥിരം കാഴ്ചകള്‍ അറിയാമല്ലോ....പക്ഷേ അന്ന് ട്രയിനില്‍ പാട്ട് പാടി വന്ന രണ്ട് കൊച്ചു കുട്ടികള്‍...അവരെ കണ്ടപ്പോള്‍ ..സത്യായിട്ടും ചെരിയൊരു സങ്കടം വന്നു...പിന്നെ ഒരു കാര്യം പറയാം ...ഒറ്റക്കായിരുന്നതിനാല്‍ ഞാന്‍ ആരോടും മിണ്ടിയില്ല...അല്ല നിങ്ങള്‍ പറ ...അങ്ങനെ മിണ്ടുന്നത് ശരിയാണോ???????????? പിന്നെ ഒരു മഹാസംഭവം ഉണ്ടായി...എന്താണെന്നോ?കോഴിക്കോട് എത്തിയപ്പോള്‍ ഞാന്‍ ഇറങ്ങാന്‍ വേണ്ടി എഴുന്നേറ്റ് ഡോറിന്റെ അടുത്തേക്ക് ചെന്നു...അപ്പൊള്‍ ഉണ്ടല്ലോ ഒരു ചേട്ടന്‍ എന്റെ കൈയില്‍ പിടിച്ച് വലിയെടാ വലി....ആദ്യം ഞാനൊന്നു ഞെട്ടി....അപ്പോള്‍ ഒരു ചേച്ചി ലജ്ജയാല്‍ മങ്ങിയ മുഖവുമായി എന്റെ അടുത്തു വന്നു പറഞ്ഞു ,"ക്ഷമിക്കണം മോളെ,ഞാനാണെന്ന് വിചാരിച്ചോണ്ട ചേട്ടന്‍ മോളുടെ കൈയില്‍ പിടിച്ചത്..സോറി കേട്ടോ"...പാവം ചേച്ചി ..ഞാനൊന്നു ചിരിച്ചു കാണിച്ചു ...അല്ലതെന്ത് പറയാന്‍.....

Thursday, January 10, 2008

(ദയവായി ഫീല്‍ ചെയ്തു വായിക്കണം)

അന്ന് ഞാന്‍ .................അന്ന് ഞാന്‍ ട്രയിനില്‍ പോയപ്പൊള്‍ ....................ഒറ്റയ്ക്കായിര്രുന്നുഎന്തു രസമായിരുന്നു................. ആ യാത്ര............എന്തൊക്കെ കാഴ്ചകള്‍..........ഞാന്‍ പുറത്തെക്ക് നോക്കിയിരുന്നു.................
ട്രയിനില്‍ പൊയപ്പൊള്‍.....................

Saturday, December 15, 2007

kandathum pinne

welcome,
kaazhchayude ananthathayilekk,
orupaadund,
aarum kaanaaththa orupaad kaazhchakal.........................
.................................................
......................................................
.........................................................
..................................................................