Thursday, October 30, 2008
ഹസ്സന്‍ സാറിനെന്താ “ജയ്ഹിന്ദി” ല്‍ കാര്യം ?
ജേണലിസം പഠനം പൂര്‍ത്തിയാകുന്നത് ഇണ്ടേണ്‍ഷിപ് കൂടി കഴിയുമ്പോഴാണ്.അനുഭവങ്ങളും അബദ്ധങ്ങളും ഒരുപാട് നല്‍കുന്ന സമയം കൂടിയാണ് അത്. ചില തലമുതിര്‍ന്ന ജേണലിസ്റ്റുകള്‍ ഇടയ്ക്ക് ചില ആക്ഷേപങ്ങള്‍ ഒക്കെ ഉന്നയിക്കും. “ പുത്തന്‍ ജേണലിസം പിള്ളേര്‍ക്ക് വിവരം ഇല്ല” എന്ന്.ഓ..ഞാന്‍ വിചാരിക്കുന്നില്ല അപ്പറയുന്നതില്‍ ശരിയുണ്ടെന്ന്.കാലം മാറികൊണ്ടിരിക്കുകയല്ലെ...വിവര ശേഷിയും വ്യത്യാസ്പ്പെട്ടുകൊണ്ടിരിക്കും.എന്നാലും ഒരു പൊതുവിവരം ....അത് വേണം...അത്യാവശ്യം തന്നെ.പൊതുവിവരസംബന്ധമായ എറ്റവും പുതിയ കഥയിതാണ്. ജേണലിസം അരച്ചുകലക്കി കുടിച്ച രണ്ട് പെണ്‍കുട്ടികള്‍ ഇണ്ടേണ്‍ഷിപ് ചെയ്യാന്‍ തിരുവനന്തപുരത്തിന് ട്രയിന്‍ കയറി.ചാനലിലാണ് ഇണ്ടേണ്‍ഷിപ്.അല്പം കൂടി വ്യക്തമായി പറഞ്ഞാല്‍ “ജയ്ഹിന്ദി” ല്‍.രാവിലെ ട്രയിന്‍ കയറിയ സുന്ദരികള്‍ സ്ഥലത്തെത്തിയപ്പോള്‍ സമയം ഉച്ചയോടടുത്തു.ജോയിന്‍ ലെറ്റര്‍ ആരെയാണോ കാണിക്കേണ്ടത് അവര്‍ ഭക്ഷണത്തിനു പോയിരുന്നു. കാത്തിരിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല.വിസിറ്റേഴ്സ് ചെയറില്‍ മുഖത്തോട് മുഖം നോക്കി ഇരിക്കുകയായി സുന്ദരികള്‍. പെട്ടെന്നാണ് വെള്ള ഷര്‍ട്ടും വെള്ള മുണ്ടും ഉടുത്ത് ഒരാള്‍ കയറിവന്നത്. മനസ്സിലായിട്ടായിരിക്കും ഒരുവള്‍ പിടഞ്ഞെണീറ്റ് “ ഗുഡ് ആഫ്റ്റര്‍നൂണ്‍ സാര്‍” എന്നു പറഞ്ഞത്.“ആരാടെ അത്” അപരള്‍ ചോദിച്ചു. “എം എം ഹസനെടേ” എന്നു നമ്മുടെ ‘വിവര’മുള്ള കുട്ടി.“അ...ആ...എം എം ഹസനല്ലേ?പെട്ടെന്ന് മനസ്സിലായില്ല” മനസ്സിലായ മട്ടില്‍ കൂട്ടുകാരി പറഞ്ഞു. കൂട്ടുകാരിയുടെ അടുത്ത ചോദ്യം കേട്ട് ഞെട്ടിയത് പക്ഷേ സാക്ഷാല്‍ എം എം ഹസ്സനായിരുന്നു.“അല്ലെടേ ,അയാള്‍ക്കെന്താ ഇവിടെ കാര്യം?” നിങ്ങള് പറയെണ്ടെ ഉടയോരെ , നമ്മുടെ ഹസ്സന്‍ സാറിനെന്താ “ജയ്ഹിന്ദി” ല്‍ കാര്യം ?
Subscribe to:
Post Comments (Atom)
No comments:
Post a Comment