Thursday, October 30, 2008
അമ്മോ...എന്തോരം പടക്കാ...
വീട്ടിലായിരുന്നപ്പോള്‍ ദീപാവലി എന്നു പറയുന്നത് രണ്ട് കമ്പിത്തിരിയും നാല് പുത്തിരിയും ഒരു മത്താപ്പൂ ഒക്കെ ആയിരുന്നു.പക്ഷേ ഇപ്രാവശ്യത്തെ ദീപാവലി കണ്ടപ്പോഴാണ്, എന്താണ് “ദീപാവലി” എന്നു മനസിലായത്. ഇപ്രാവശ്യം എന്താ ഇത്ര പ്രത്യേകത എന്നാണോ? ചെന്നൈയില്‍ ആയിരുന്നു എന്റെ ദീപാവലി.എന്തോരം പടക്കം പൊട്ടിയെന്നോ? ഒരാഴ്ചയായിട്ട് ഇടിയും മിന്നലും തന്നെയായിരുന്നു.ദീപാവലിയുടെ അന്നോ?രാവും പകലും ഒരുപോലെ വെടിക്കെട്ട്...രാത്രിയായപ്പോളായിരുന്നു...കൂടുതല്‍ രസം...ആകാശത്ത് കുട വിരിയുന്നു...ചൂല്‍ ഉണ്ടാകുന്നു...പൂക്കളം തീര്‍ക്കുന്നു...അതും വ്യത്യസ്ഥ വര്‍ണ്ണങ്ങളില്‍..എന്റമ്മോ..വീട്ടിലെങ്ങാനും പോയായിരുന്നെങ്കില്‍ ഇതെല്ലാം പോയേനേ...ഏതായാലും നാട്ടില്‍ മഴ പെയ്തത് യോഗമായി.വീട്ടില്‍ പോകാതെ ഇവിടെ ഇങ്ങനെ കറങ്ങിത്തിരിയാന്‍ പറ്റിയല്ലോ?വൈകിട്ട് അഞ്ചരയായപ്പോള്‍ ടെറസിന്റെ മുകളിലെത്തി.സത്യം പറഞ്ഞാല്‍ അപ്പോളാണ് തൊട്ടടുത്ത് ഫ്ലാറ്റുകളുണ്ടെന്നും ഫ്ലാറ്റുകളില്‍ മനുഷ്യന്മാരുണ്ടെന്നും മനസ്സിലായത്.കാരണം, എല്ലാവരും കരിമരുന്ന് കലാപ്രകടനം നടത്താന്‍ പുരപ്പുറത്താണ് കയറിയത്.ഹോ.....എന്തുരസമായിരുന്നെന്നോ?അങ്ങനെ ഇരുന്നപ്പോള്‍ അതാ വരുന്നു പടക്കം പൊട്ടുന്നതിന്റെ ലൈവിനായി കേരള നാട്ടില്‍ നിന്നൊരു വിളി.ഓ..ഞാനങ്ങ് കോള്‍മയിര്‍ കൊണ്ട്പോയി.ലൈവ് അപ്പിയറന്‍സ് ഇല്ലെങ്കിലും ഒരു ടെലി-ഇന്‍ അങ്ങ് കൊടുത്തു. അതാ അവിടെ പൊട്ടുന്നു...ഇതാ ഇവിടെ പൊട്ടുന്നു...ഒച്ച കേള്‍ക്കുന്നില്ലേ..“ ഉണ്ടേ...ഉണ്ടേ...”ആ...ഇത്രേയുള്ളൂ...ഇതൊക്കെതന്നെ ഇവിടത്തെ ദീവാലി...“അതേ...വാണം വിടുന്നതിന്റെ അടുത്തെങ്ങും പോയ്നിന്നേക്കല്ല്...ചാന്ദ്രയാന്റെ പിറകെ അങ്ങ് ചെല്ലും”ഓ..പേടിക്കണ്ട...അപ്പുറത്തെ ഫ്ലാറ്റില്‍ ചെല്ലാന്‍ ഒരു നിവൃത്തിയുമില്ല....“എന്നാല്‍ ശരി...എസ് റ്റി ഡി യാ...ഇനി അടുത്ത ദീവാലിക്ക് വിളിക്കാം”.ഉം....ശരി....ശരി...അടുത്ത ദീവാലി എവിടെ ആയിരിക്കുമോ? ആവോ?
Subscribe to:
Post Comments (Atom)
No comments:
Post a Comment