Thursday, October 30, 2008
തീവണ്ടിയിലെ "ചാണക്യദര്‍ശനം”
കോട്ടയം അക്ഷരനഗരിയാണെന്ന് കേട്ടാണ് പത്രപ്രവര്‍ത്തനത്തിന്റെ ബാലപാഠം പഠിക്കാന്‍ അങ്ങോട്ട് കഴിഞ്ഞ വര്‍ഷം വണ്ടി കയറിയത്. പഠനം കഴിഞ്ഞ് പരീക്ഷയും കഴിഞ്ഞപ്പോള്‍ ഒരാശ!!! എന്താണെന്നല്ലേ?കല്യാണം കഴിക്കണമെന്നോ ...ശ്ശെ..അതല്ല.ഒരു ജോലി വേണമെന്ന്.അപേക്ഷ ഒക്കെ മുറയ്ക്കയച്ചെങ്കിലും ആ അപേക്ഷക്കൊന്നും ജോലി കിട്ടിയില്ല.പിന്നെങ്ങനെ ജോലി കിട്ടിയെന്നോ? ആ അതൊരു ‘കിട്ടലായിരുന്നു’.ഏതയാലും ജോലി കിട്ടിയ സന്തോഷം പങ്കുവെയ്ക്കാന്‍ പഠിച്ച സ്ഥാപനത്തിലേക്ക് തീവണ്ടി കയറി.ആ...ആറേഴ് മണിക്കൂര്‍ യാത്രയുണ്ടേ..ആരെയെങ്കിലും കിട്ടിയാല്‍ കത്തിവെക്കാമെന്ന് മനസില്‍ കരുതിയിരിക്കുകയായിരുന്നു.അതിനുവേണ്ടി മാത്രമാണ് ലേഡീസ് കമ്പാര്‍ട്മെന്റ് ഉണ്ടെങ്കിലും ഞങ്ങളെപ്പോലെ ചില തലതെറിച്ച പിള്ളേര്‍ ജനറല്‍ കമ്പാര്‍ട്മന്റില്‍ തന്നെ കയറുന്നത്.അവിടെ അന്താരാഷ്ട്ര ചര്‍ച്ചകളായി, ബുഷിന്റെ ഭരണത്തിന്റെ പോരായ്മകളായി, ഇതൊന്നും പോരെങ്കില്‍ ഈ ഭൂലോകമേ വലിയോരു അബദ്ധമാണെന്ന് പറയുന്നവരും ഒക്കെയായി നേരം അങ്ങ് പൊയ്ക്കൊള്ളും.അപ്പോ ...ഞാനെന്നാ പറഞ്ഞുവന്നേ...ആ ...അന്ന് ട്രയിനില്‍ കയറിയപ്പോള്‍, സുന്ദരനായ ഒരു പയ്യന്‍ അടുത്തുവന്നിരുന്നു.പേരേന്നാ?,ഊരെവിടെയാ?എന്നതാ വേലാ? എന്നൊക്കെ ചോദിക്കണംന്ന് ണ്ട്.പക്ഷേ എന്നാ ചെയ്യനാ? ലവനൊരു മൈന്‍ഡ് ഇല്ല. ഒന്നിനും പോരാഞ്ഞിട്ട് അവന്റെ രണ്ട് ചെവിക്കകത്തും അത് വച്ചേക്കുവ.ആ പാട്ടു കേള്‍ക്കാനുള്ള വള്ളിയുടെ അറ്റത്തുള്ള സാധനം.എനിക്കാണെങ്കില്‍ നല്ല കലിപ്പ് വരുന്നുണ്ട്.അപ്പോളാണ് തീവണ്ടിയില്‍ ടിക്കറ്റുണ്ടോ എന്ന് ചോദിച്ചുവരുന്ന ആളുണ്ടല്ലോ,ടി ടി ആര്‍,ആ മനുഷ്യന് വന്നത്. ഞാന്‍ ബര്‍ത്തില്‍ വെച്ച എന്റെ ബാഗ് എടുക്കാന്‍ ഒന്നെഴുന്നേറ്റു.ടിക്കറ്റെടുക്കാന്‍ വേണ്ടി സീറ്റില്‍ ഇരുന്നു.ബാഗിന്റെ ഉള്ളില്‍ നിന്ന് ടിക്കറ്റെടുത്ത് ടി ടി ആറിന് കൊടുത്തു.ഒന്നു ശരിയിട്ട ടിക്കറ്റ് ടി ടി ആര്‍ എന്റെ നേരെ നീട്ടി.ഞാന്‍ അത് വാങ്ങാന്‍ വേണ്ടി കൈനീട്ടി. ടിക്കറ്റ് വാങ്ങി കൈ പിന്‍ വലിച്ചപ്പോള്‍....അറിയാതെ അടുത്തിരുന്ന പയ്യന്റെ കയ്യേലൊന്നു തട്ടി. “സോറി” ഒരു അമേരിക്കന്‍ ചുവയുള്ള ഇംഗ്ലീഷില്‍ ഞാനങ്ങ് പറഞ്ഞു.“നോ പ്രോബ്ലം ..ട്രയിനല്ലേ”നോക്കണേ...അവനെന്നെ മറികടക്കാനുള്ള ശ്രമമാ. ആ പയ്യനല്ലേ..പോട്ടേന്ന് വെച്ചു...ഞന്‍ കുറച്ച് ജാഡയോക്കെ ഫെയ്സില്‍ ഫിറ്റ് ചെയ്ത് അങ്ങിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അതേ വരുന്നു..പേരെന്നാ? എന്താ ചെയ്യുന്നേ എന്നൊക്കെ ഒരു ചോദ്യം.ആ....മുഖത്ത് ജാഡയുണ്ടെങ്കിലും മനസില്‍ ജാഡയില്ലാതെ ഞാന്‍ മറുപടിയും മറുപടി ചോദ്യവും ഒക്കെ എയ്തു തുടങ്ങി.അങ്ങനെ പറഞ്ഞുവരുമ്പോള്‍ ഞാനൊരു ജേണലിസ്റ്റ് ആയി വരുമല്ലോ. പാവം നമ്മുടെ പയ്യന്‍..ഈ ലോകത്തെ സകലകാര്യങ്ങളും എനിക്കറിയാവുന്ന മട്ടിലായി അവന്റെ സംസാരം.സംസാരം മൂത്ത് മൂത്ത് കടലാസായി, പേപ്പറായി, പത്രമായി, ബുക്കായി..അവസാനം പയ്യന്‍ കഴിഞ്ഞ ദിവസം വാങ്ങിയ ഒരു പുസ്തകത്തിലെത്തി.അതിന്റെ പേരായിരുന്നു ‘ചാണക്യ ദര്‍ശനം’! ബുക്ക് മുഴുവന്‍ തത്വശാസ്ത്രവും കാര്യങ്ങളുമൊക്കെയാണ്.എന്നാലും നമ്മ്മുടെ പയ്യന്‍ എടുത്തുതന്ന സ്ഥിതിക്ക് വായിക്കതിരിക്കുന്നത് മോശമല്ലേ? ഞാന്‍ ജേണലിസം കഴിഞ്ഞ കുട്ടി കൂടിയാകുമ്പോള്‍ തീര്‍ത്തും മോശം. ഞാന്‍ വായന തുടങ്ങി. പക്ഷേ ആ സുഹൃത്ത് പറഞ്ഞു, “നമുക്ക് വര്‍ത്തമാനം പറയാം”പക്ഷേ,എന്തോ എനിക്കപ്പോള്‍ ആ ബുക്ക് വായിക്കാനായി താല്പര്യം.ഞാനെന്റെ വായന തുടരുകയും ചെയ്തു.വീണ്ടും വീണ്ടും വര്‍ത്തമാനം പറയാന്‍ വിളിച്ചെങ്കിലും ഞാന്‍ കേട്ടില്ല.അവസാനം ഗതികെട്ട് ആ സുഹൃത്ത് എന്നോട് പറയുവാ...“ഈ പുസ്തകം ഞാന്‍ നിനക്ക് തരാം, അത് മടക്കൂ,പ്ലീസ്” എന്ന് ഞാന്‍ പറഞ്ഞു, “ഇയ്യോ എനിക്കിയാളുടെ ബുക്കൊന്നും വേണ്ട ഞാന്‍ വായിക്കുന്നില്ല എന്ന്” ഞാന്‍ പുസ്തകം മടക്കി നമ്മുടെ പയ്യന്റെ പക്കല്‍ കൊടുത്തു. വീണ്ടും ഞങ്ങള്‍ അന്താരാഷ്ട്ര ചര്‍ച്ചകളിലേക്ക് കടന്നു. കുറേ കഴിഞ്ഞപ്പോള്‍ എനിക്കിറങ്ങാനുള്ള സ്ഥലമെത്തി.ഞാന്‍ എന്റെ ബാഗൊക്കെ എടുത്ത് പയ്യന്റെ കയ്യേലൊന്നും തട്ടാതെ വാതില്‍ക്കലെത്തി. ആ പയ്യനതേ എന്റെ പിറകെ വരുന്നു..എന്നിട്ട് അവന്‍ ആ പുസ്തകത്തില്‍ എന്റെ പേരെഴുതി എനിക് തരാന്‍ വേണ്ടി എന്റെ നേരെ നീട്ടി..“അയ്യയ്യോ..എനിക്ക് വേണ്ടാ...താന്‍ ഇരുന്നൂറ്റമ്പത് രൂപയ്ക്ക് വങ്ങിയത് അല്ലേ...എനിക്ക് വേണ്ടാ...”“ അങ്ങനെ പറയല്ല്...പണം വരും പോകും....പക്ഷേ ഫ്രെണ്‍ഷിപ് അങ്ങനെയല്ലല്ലൊ..”“ഫ്രെണ്‍ഷിപ് അങ്ങനെയല്ല....എന്നാലും...ശ്ശെ...വേണ്ടടോ”“എനിക്ക് വേണ്ട്തൊക്കെ ഞാന്‍ വായിച്ചു...വേണ്ട്...”“പറ്റില്ല....ഇത് ഞാന്‍ തനിക്ക് ഒരു സമ്മാനമായി തരുന്നതായി കൂട്ടിയാല്‍ മതി”“അല്ല....അതൊക്കെ...അത്രേയുള്ളൂ..എന്നാലും...”“താനൊരു എന്നാലും പറയണ്ട...പ്ലീസ്...ഇത് തനിക്ക് തരാന്‍ വേണ്ടിയാണ് ഞാന്‍ ഇതില്‍ തന്റെ പേരു വരെ എഴുതിയത്”(ആത്മഗതം)‘പാവം, ശരിക്കും എനിക്ക് ഈ ബുക്ക് തരാന്‍ വിചാരിച്ചതല്ലേ.വാങ്ങിയേക്കാം’ “ശരി..തന്നെ എന്നും ഓര്‍ക്കാന്‍ ഒരു ബുക്കിരിക്കട്ടെ”“താങ്ക് സ് ഡിയര്‍...താന്‍ ബ്ലോഗ് എഴുതുമ്പോള്‍ ഈ ബുക്ക് കിട്ടിയ കാര്യം കൂടി എഴുതിയേക്കണം”“ഓക്കെ ഡിയര്‍...”അപ്പോഴേക്കും ട്രയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു....രണ്ട് കൈകള്‍ പരസ്പരം വീശി....അകലുകയാണെന്ന് മനസ്സിലാക്കിതന്നെ!!!
Subscribe to:
Post Comments (Atom)
5 comments:
അതാണ് മോനേ...ഫ്രൺഷിപ്പാണ് വലുത്.
ചാണക്യദർശനം തന്നെ വേണം സൌഹൃദത്തിന്.
എന്നാലും ഈ വേഡ് വെരിയിട്ട് ഫ്രണ്ടുക്കളെ ബുദ്ധിമുട്ടിക്കണോ?
വികടശിരോമണി,
ഇതു വായിച്ചിട്ടില്ലെ?
രണ്ടും ഒരാളാണോ?
അനിലേ,
ഇതെന്തൊരു ദുരിതമാണ്!ഞാനെല്ലാ പോസ്റ്റും വായിക്കാറില്ല.ആര്,എന്തൊക്കെ എവിടുന്ന് എടുക്കുന്നൂന്ന് എങ്ങനെ അറിയും!
ഈ ലിങ്കിന് നണ്ട്രി.
ഈ പോസ്റ്റിന്റെ ഉടമസ്ഥാ,
ഒരു കമന്റിട്ടുപോയ ആളെന്ന നിലയിൽ ചോദിക്കട്ടെ,
അനിലിന്റെ ലിങ്കിലെ മഹാനും നിങ്ങളും ഒരാളാണോ?
അല്ലെങ്കിൽ എനിക്കൊന്നും പറയാനില്ല.ബ്ലോഗ് മോഷ്ടാക്കളോട് സംസാരിക്കൽ ഞാനവസാനിപ്പിച്ചതാണ്.
ഒരാളാണെങ്കിൽ,ഒന്നു വിശദീകരിക്കണേ,ആ ബ്ലോഗിലും ഈ ബ്ലോഗിലും ഒരേ പോസ്റ്റിടാൻ തോന്നിയ ചേതോവികാരമെന്താണ്?ഈ പണിയുടെ ആവശ്യമെന്താണ്?
അഭിമാനബോധമുണ്ടെങ്കിൽ മറുപടി പറയൂ.
njaanottayane....ii blog swanthavum
yeth randum oralaano? enn
Post a Comment